ലഗൂണാ നിഗ്വേൽ
ലഗൂണാ നിഗ്വേൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഓറഞ്ച് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രാന്തനഗരമാണ്. ലാഗൂണാ നിഗ്വേൽ എന്ന നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞത്, ലഗൂൺ എന്നതിനു തുല്യമായ സ്പാനിഷ് പദമായ ലഗൂണായും ഒരിക്കൽ അലിസോ ക്രീക്കിനു സമീപം നിലനിന്നിരുന്ന അമേരിക്കൻ ഇന്ത്യൻ ഗ്രാമത്തിന്റെ പേരായ നിഗ്വിലിയിൽനിന്നുമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 62,979 ആയിരുന്നു. ഓറഞ്ച് കൌണ്ടിയുടെ തെക്കുകിഴക്കൻ മൂലയ്ക്ക് സാൻ ജൊവാക്വിൻ മലനിരകളിൽ പസഫിക് സമുദ്രത്തോടു വളരെയടുത്താണ് ലഗൂണാ നിഗ്വേൽ നിലനിൽക്കുന്നത്. അലിസോ വിയേജോ, ഡാനാ പോയിന്റ്, ലഗൂണാ ബീച്ച്, ലഗൂണാ ഹിൽസ്, മിഷൻ വിയേജോ, സാൻ ജുവാൻ കാപ്പിസ്ട്രാനോ എന്നീ നഗരങ്ങൾ ലഗൂണാ നിഗ്വേൽ നഗരത്തിന്റെ അതിരുകളാണ്.
Read article




